പ്രവാസികള്‍ക്ക്‌ ഇനി വിദേശയാത്രയില്‍ 25,000 രൂപ വരെ കൈവശം വെയ്ക്കാം

single-img
5 June 2014

paymentപ്രവാസികള്‍ക്ക്‌ ഇനി വിദേശയാത്രയില്‍ 25,000 രൂപ വരെ കൈവശം വെയ്ക്കാം . ഇത് നേരത്തേ ഇന്ത്യയിലെ സ്ഥിര താമസക്കാര്‍ക്ക്‌ വിദേശത്ത് പോകുമ്പോള്‍ പതിനായിരം രൂപ കൈവശം വെയ്ക്കാനെ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ ഇത് ഉയര്‍ത്താന്‍ ആണ് റിസര്‍വ് ബാങ്ക് തീരുമാനം . പക്ഷേ ഇത് പ്രവാസികള്‍ക്ക്‌ കാര്യമായി ഉപകാരപ്പെടില്ലെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍.

 

റിസര്‍വ് ബാങ്കിന്റെ ക‍ഴിഞ്ഞദിവസം ചേര്‍ന്ന ധനനയ യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത് . പുതിയ ചട്ടമനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികളല്ലാത്ത വിദേശികള്‍ക്കും 25,000 രൂപ വിദേശത്തേക്ക്‌ കൊണ്ടുപോകാം. എന്നാല്‍ പ്രവാസികള്‍ നാട്ടിലേക്ക്‌ വരുമ്പോള്‍ പണം കൈവശം വെക്കാന്‍ ക‍ഴിയുമോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല . നാട്ടിലേക്ക്‌ വരുമ്പോ‍ഴാണ് പലപ്പോ‍ഴും ഇന്ത്യന്‍ കറന്‍സി ആവശ്യമായി വരിക.