പ്രവാസികളുടെ പരാതികൾക്ക് പരിഹാരം കണ്ടെത്താൻ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ സെല്‍.

single-img
3 June 2014

contactവിദേശ മലയാളികളുടെ പരാതികള്‍ക്ക് വേഗം പരിഹാരം കണ്ടെത്തുന്നതിനായി പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി.വാസികള്‍ക്ക് പൊലീസ് ആസ്ഥാനത്തെ 0471-2721547, 0471-2729685, 0471-2724890, 0471-2722768 എന്നീ ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ ഏതു സമയവും ബന്ധപ്പെടാം. കൂടാതെ പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും [email protected] എന്ന ഇ-മെയില്‍ വഴിയും പരാതികള്‍ അയക്കാം.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍േദശ പ്രകാരമാണ് പോലീസ് ആസ്ഥാനത്തെ എന്‍.ആര്‍.ഐ. സെല്ലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ടെലിഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും വരുന്ന പരാതികളില്‍ സത്വരനടപടി സ്വീകരിക്കും. ഗുരുതരമായ പരാതികളില്‍ പൊലീസ് സ്റ്റേഷന്‍ വഴി നടപടിക്ക് ഉടന്‍ നിര്‍ദേശം നല്‍കും.