ഉത്തര്‍പ്രദേശില്‍ ഇരുപത്തിരണ്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തി

single-img
2 June 2014

uttar-pradesh-mapതുടര്‍ച്ചയായ മാനംഭംഗങ്ങളും തുടര്‍ന്നുള്ള കൊലപാതകങ്ങളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ബറേലിയില്‍ 22-കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി.

ബാഹേരിയിലെ ഐത്പുര ഗ്രാമത്തില്‍ നിന്നും മുഖം വികൃതമാക്കിയ നിലയില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണെ്ടത്തിയത്. ഇന്നു പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ വയറിനുള്ളില്‍ നിന്ന് ആസിഡിന്റെ അംശം കണെ്ടത്തിയിരുന്നു.

മാനഭംഗത്തിനു ശേഷം ആളെ തിരിച്ചറിയാതിരിക്കാന്‍ കുട്ടിയുടെ മുഖത്ത് ആസിഡും പെട്രോളും ഒഴിച്ചതായി പോലീസ് അറിയിച്ചു. ദുരഭിമാന കൊലയാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഉത്തരാഖണ്ഡ് സ്വദേശിനിയാണെന്ന് സംശയിക്കുന്നതായി മപാലീസ് അറിയിച്ചു.