ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും

single-img
31 May 2014

hockeyഹേഗ്:  ലോകകപ്പ് ഹോക്കിയില്‍ ഗ്രൂപ് എ യിലെ ആദ്യമത്സരത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ഏഴരക്ക്  ഇന്ത്യ ബെല്‍ജിയത്തെ നേരിടും. അര്‍ജന്‍റീനക്കെതിരായ പരിശീലന മത്സരത്തില്‍ രമണ്‍ദീപ് സിങ്, തിമ്മയ്യ എന്നീ മുന്‍നിര താരങ്ങള്‍ക്കേറ്റ പരിക്ക് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

1975ലാണ് ഇന്ത്യ അവസാനമായി ലോക ജേതാക്കളായത്, കഴിഞ്ഞ നാല് ലോകകപ്പുകളില്‍ സെമിയില്‍ സ്ഥാനം നേടാന്‍പോലും ഇന്ത്യക്കായില്ല. ലോക ഹോക്കി ലീഗ് ഫൈനല്‍ റൗണ്ടില്‍ ഇന്ത്യക്കെതിരെ കളിച്ച അവസാന മത്സരത്തില്‍ ബെല്‍ജിയത്തിനായിരുന്നു ജയം. എന്നാല്‍ ടീം ഘടനയില്‍ ശക്തന്മാരെ ഉല്‍ക്കൊള്ളിച്ച് മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഇക്കുറി വിജയം തിരിച്ചുപിടിക്കാമെന്നാണ് സര്‍ദാര്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ.

ആസ്ട്രേലിയ, ഇംഗ്ളണ്ട്, സ്പെയിന്‍, മലേഷ്യ എന്നി കരുത്തന്മാരാണ് വരാണ് എ ഗ്രൂപ്പിലുള്ളത്.  ഏറ്റവും വെല്ലുവിളിനിറഞ്ഞ ഗ്രൂപ്പാണ് ഇതെങ്കിലും കരുത്തോടെ മുന്നോട്ടുപോകാന്‍ ടീമൊന്നാകെ ഒരുങ്ങിക്കഴിഞ്ഞതായി സര്‍ദാര്‍സിംഗ് പറഞ്ഞു.