വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന്‍ നായയെപോലെയാണ് പി.സി.ജോര്‍ജ്ജെന്ന് ആന്റോ ആന്റണി

single-img
30 May 2014

pc-george-antoകെപിസിസി യോഗത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ രൂക്ഷ പരാമര്‍ശം. വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന്‍ നായയെപ്പോലെയാണ് പി.സി. ജോര്‍ജ്ജെന്നാണ് അദ്ദേഹം യോഗത്തില്‍ പറഞ്ഞത്.

തന്നെക്കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ പി.സി. ജോര്‍ജ് അയച്ചെന്നും ആന്റോ അവകാശപ്പെട്ടു. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജോര്‍ജിന്റെ 32 പഴ്‌സണല്‍ സ്റ്റാഫുകളും തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതായി ആന്റോ ആന്റണി പറഞ്ഞു.