സർക്കാരിന് നടത്തിക്കൊണ്ടു പോവാൻ ബുദ്ധിമുട്ടാണെങ്കിൽ കെ.എസ്.ആർ.ടിസിയെ മികച്ച മാനേജ്‌മെന്റിനെ ഏൽപ്പിക്കണം: ഹൈക്കോടതി

single-img
30 May 2014

ksrtcനഷ്ടത്തിലാണെങ്കിൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി . ബസ് യാത്രയ്ക്കുള്ള കുറഞ്ഞ നിരക്ക് ഏഴു രൂപയായി ഉയർത്തിയതിന്റെ ശാസ്ത്രീയ അടിത്തറ എന്താണെന്നും കോടതി ചോദിച്ചു. നിരക്ക് വർദ്ധനയ്ക്കെതിരെ എറണാകുളം സ്വദേശി അഡ്വക്കേറ്റ് ബേസില്‍ അട്ടിപ്പേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു കോടതി ഇകാര്യം ചോദിച്ചത്.

 

 

 

നഷ്ടം കാരണമാണ് നിരക്ക് വർദ്ധിപ്പിക്കേണ്ടി വന്നതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന്എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു അതിനോട് കോടതിയുടെ മറുപടി.

 

 
സർക്കാരിന് നടത്തിക്കൊണ്ടു പോവാൻ ബുദ്ധിമുട്ടാണെങ്കിൽ കെ.എസ്.ആർ.ടിസിയെ മികച്ച മാനേജ്‌മെന്റിനെ ഏൽപ്പിക്കണം. ചാർജ് വർദ്ധനയിൽ അപാകതയുണ്ടെങ്കിഷൽ ഗതാഗത സെക്രട്ടറി അത് പരിശോധിച്ച് പരിഹാരം കാണണം എന്നും കോടതി അവെശ്യപെട്ടു. ഇതിനായി രണ്ടു മാസത്തെ സമയം സമയം കോടതി അനുവദിച്ചു.