സൂറത്തിലെ വസ്ത്ര വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

single-img
29 May 2014

fireസൂറത്ത് നഗരത്തിലെ വസ്ത്ര വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഓര്‍ക്കിഡ് ടവര്‍ എന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ സാരി ഷോറൂമിലാണ് ആദ്യം തിപ്പിടിത്തം ഉണ്ടായത്. ഉടന്‍തന്നെ തീ മറ്റുനിലകളിലേക്ക് വ്യാപിച്ചു. ആളപായമില്ല.

 

 

 

12 നിലകളുള്ള കെട്ടിടത്തില്‍ കുടുങ്ങിയവരെ അഗ്നിശമനസേന രക്ഷപെടുത്തി. വസ്ത്ര വ്യാപാരികളുടെ ഗോഡൗണുകള്‍ അടക്കം 100 ഓളം സ്ഥാപനങ്ങള്‍ ഓര്‍ക്കിഡ് ടവറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 80 ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ ആണ് തീ കെടുത്തിയത്.