റീനു മാത്യൂസ് പൃഥ്വിരാജിന്റെ ഭാര്യയാകുന്നു

single-img
26 May 2014

reenu mathewsറീനു മാത്യൂസ് വീണ്ടും ഭാര്യാവേഷത്തിൽ എത്തുന്നു ഇപ്രാവശ്യം യുവനായകന്‍ പൃഥ്വിരാജിനൊപ്പമാണ് എന്നതാണ് പ്രത്യേകത. ഇതിനു മുൻപ് റീനു മാത്യൂസ് ഇമ്മാനുവേല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നോര്‍ത്ത് 24 കാതം എന്ന സിനിമയുടെ സംവിധായകൻ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിലാണ് റീനു നായികയാവുന്നത്.

സപ്തമശ്രീ തസ്‌കരായ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നേരത്തെ ഈ വേഷത്തിനായി നൈല ഉഷയെയാണ് തീരുമാനിച്ചിരുന്നത്.

നൈല ഈ ചിത്രത്തിൽ നിന്നും പിന്മാറിയതോടെയാണ് റീനുവിന് നറുക്കു വീണത്. ഭാര്യയുടെ വേഷമാണ് ഈ ചിത്രത്തിലും റീനു അവതരിപ്പിക്കുന്നതെങ്കിലും മുന്‍ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് പുതിയ ചിത്രത്തിലേതെന്ന് സംവിധായകന്‍ പറഞ്ഞു.

സപ്തമശ്രീ തസ്‌കരായ എന്ന  പേരു സൂചിപ്പിക്കും പോലെ ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ഏഴു കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തൃശൂരാണ്. ആസിഫ് അലി, ദൃശ്യം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നീരജ് മാധവന്‍, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.