ഹയർസെക്കൻഡറി സ്കൂളുകളിൽ അധികബാച്ചുകൾ അനുവദിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി

single-img
25 May 2014

sslcസംസ്ഥാനത്ത് 14 ജില്ലകളിലും ഹയർസെക്കൻഡറി സ്കൂളുകളിൽ അധികബാച്ചുകൾ അനുവദിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ചൊവ്വാഴ്‌ച മുതൽ അധികബാച്ചുകൾക്കു വേണ്ടി സ്കൂളുകൾക്ക് അപേക്ഷിക്കാനാവും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഒരാഴ്ച സമയമുണ്ട്. എസ്.എസ്.എൽ.സിക്കു കൂടുതൽ പേർ ജയിക്കുകയും അതിന് ആനുപാതികമായി ഹയർ സെക്കൻഡറി സീ​റ്റ് ഇല്ലാതിരിക്കുകയും ചെയ്യുന്ന മേഖലകളിലായിരിക്കും അധിക ബാച്ച് അനുവദിക്കുക.

 

 

 

 
ജൂൺ ഏഴിന് മുൻപ് യോഗ്യതയുള്ള സ്കൂളുകളുടെ പട്ടിക സർക്കാരിന് നൽകാൻ ഹയർസെക്കൻഡറി വകുപ്പിന് നിർദ്ദേശമുണ്ട്. എറണാകുളം മുതൽ വടക്കോട്ടുമാത്രം അധികബാച്ചുകൾ അനുവദിച്ചുകൊണ്ട് നേരത്തേയിറക്കിയ വിജ്ഞാപനം മരവിപ്പിക്കും. പ്ളസ് വൺ പ്രവേശനത്തിന് 26 മുതലാണ് അപേക്ഷ സ്വീകരിക്കുക.