മക്കയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

single-img
24 May 2014

മക്ക : മക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി അനസാണ് മരിച്ചത്. സ്‌പോണ്‍സറുടെ മകനാണ് വെടിവെച്ചത്.ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.മക്കയിലെ ശറായ എന്ന സ്ഥലത്താണ് സ്‌പോണ്‍സറുടെ വീട്. 

ഒരാഴ്ച മുമ്പാണ് വീട്ടുഡ്രൈവര്‍ വിസയില്‍ അനസ് മക്കയില്‍ എത്തിയത്. അനസിനെ വിസയില്‍കൊണ്ടുവന്ന മലയാളിയെ സ്‌പോണ്‍സര്‍ ഫോണ്‍വിളിച്ചറിയിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്‌. മൃതദേഹം ഇപ്പോള്‍ മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയിലാണ്.ഉമ്മര്‍ പുതുവീട്ടില്‍ ആണ് അനസിന്‍റെ പിതാവ്.