മന്‍മോഹന്‍ സിംഗ് മനപ്പൂര്‍വം മൗനം പാലിച്ചുവെന്ന് ടി.കെ.എ. നായര്‍

single-img
15 May 2014

manmohan_singhപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പിന്തുണച്ച് മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍. വിവാദങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചത് മനപ്പൂര്‍വമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

പല വിവാദങ്ങളോടു പ്രധാനമന്ത്രിക്ക് പ്രതികരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം നിശബ്ദത പാലിച്ചത് തന്റെ മാന്യത കൊണ്ടാണെന്നും ടി.കെ.എ. നായര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.