ബസ് മറിഞ്ഞ് മ്യാന്‍മാറില്‍ 14 പേര്‍ മരിച്ചു

single-img
13 May 2014

Myanmar Mapബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് മ്യാന്‍മാറില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പടെ 14 പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. യാന്‍കോണിലേയ്ക്കുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. 43 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

മുമ്പേ പോയ കാറിനെ മറികടക്കുന്നതിനിടെയില്‍ നിയന്ത്രണം വിട്ട ബസ് പാലത്തില്‍ നിന്നും മറിയുകയായിരുന്നുവെന്നാണ് ദൃക്‌സകക്ഷികള്‍ പറഞ്ഞത്. കനത്ത മഴയും അപകടത്തിന് കാരണമായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.