ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 79.39 ശതമാനം വിജയം

single-img
13 May 2014

abdurabb

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 79.39 ശതമാനം വിജയത്തിലൂടെ 2.78 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 6,783 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം 81.34 ശതമാനം വിജയമായിരുന്നു ഉണ്ടായിരുന്നത്.

എറണാകുളം ജില്ല 84.39 ശതമാനം വിജയത്തോടെ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ 71.73 വിജയശതമാനമുള്ള പത്തനംതിട്ട ജില്ല ഏറ്റവും പിന്നിലായി. എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണത്തിലും എറണാകുളം ജില്ലയാണ് മുന്നില്‍.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 78.77 ശതമാനമാണ് വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 82 ശതമാനവും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 69.75 ശതമാനവും വിജയമുണ്ടായതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.