വിഴിഞ്ഞം തുറമുഖ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കും : മുഖ്യമന്ത്രി

single-img
8 May 2014

vവിഴിഞ്ഞം തുറമുഖ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരെ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

 

 

 

വിഴിഞ്ഞം പദ്ധതി വരാതിരിക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നും  കുറെനാളായി ഇവര്‍ ഇതിന്റെ പിന്നിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കും എന്നും  മുഖ്യമന്ത്രി പറഞ്ഞു.