ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുന്നവർ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കുന്നു

single-img
8 May 2014

thiharതിഹാര്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുന്ന 66 പേര്‍ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കുന്നു . 8000 രൂപ മുതല്‍ 35000 രൂപ വരെ ശമ്പളമുള്ള വിവിധ ജോലികള്‍ക്കാണ് ഇവരെ തിരഞ്ഞെടുത്തിട്ടുള്ളത്. പ്ലംബിങ്, മാര്‍ക്കറ്റിങ് തുടങ്ങിയ വിവിധ ജോലികള്‍ക്കാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്.

 

 

ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്കായി ജയില്‍ അധികൃതര്‍ ഒരുക്കിയ റിക്രൂട്ട്‌മെന്റിലുടെയാണ് ജയില്‍ പുള്ളികള്‍ക്ക് ജോലി ലഭിച്ചത്. താജ്മഹല്‍ ഗ്രൂപ്പ്, പീപ്പിള്‍സ് ഓണ്‍ ഫൗണ്ടേഷന്‍, അസിസ് മീഡിയ, വേദാന്ദ, യൂനിവേഴ്‌സല്‍ എന്റര്‍െ്രെപസസ് തുടങ്ങിയ കമ്പനികളാണ് തെഴിലാളികളെ റിക്രൂട്ട് ചെയ്തത്.