മാനഭംഗക്കേസുകളിലെ ഇരകളുടെ മൊഴി വനിത മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം: സുപ്രീം കോടതി

single-img
30 April 2014

supreme courtവനിതാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തന്നെ മാനഭംഗത്തിന് ഇരയാകുന്നവരുടെ മൊഴി 24 മണിക്കൂറിനകം നേരിട്ടു രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഇരയുടെ മൊഴി ആദ്യം പോലീസ് ഓഫീസറും പിന്നീടു മജിസ്‌ട്രേറ്റും രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ഗ്യാന്‍ സുധ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അറിവായി എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇരയെ അടുത്തുളള വനിതാ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെയോ വനിതാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെയോ മുമ്പാകെ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തേണ്ടതെന്ന് കോടതി ഉത്തരവിട്ടു.

പോലീസ് രേഖപ്പെടുത്തുന്ന മൊഴിക്ക് യാതൊരു നിയമപരിരക്ഷയുമില്ല. മാത്രമല്ല ആവര്‍ത്തിച്ചു മൊഴി രേഖപ്പെടുത്തുന്നത് കേസ് വിചാരണയ്ക്കു താമസം വരുത്തുന്നതിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.