ബാറുടമകളും തൊഴിലാളികളും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

single-img
29 April 2014

Barസംസ്ഥാനത്തെ 418 ബാറുകള്‍ നിലവാരം സംബന്ധിച്ച് പരിശോധന നടത്താതെയും മുന്നറിയിപ്പ് നല്‍കാതെയും അടച്ച് പൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബാര്‍ ഉടമകളും ജീവനക്കാരും സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 11-ഓടെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് തൊഴിലാളികളും ബാര്‍ ഉടമകളും പങ്കെടുത്തു.