ദീപിക ഫൈനലിൽ കടന്നു

single-img
26 April 2014

deepika_pallikalഇന്ത്യയുടെ വനിതാ സ്‌ക്വാഷ്‌ താരം ദീപിക പള്ളിക്കൽ അട്ടിമറി ജയത്തോടെ ടെക്‌സാസ്‌ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. അയര്‍ലന്‍ഡിന്റെ മാദെലിന്‍ പെറിയെയാണ് ദീപിക ശക്തമായ പോരാട്ടത്തിനെടുവില്‍ കീഴടക്കിയത്.

75 മിനിട്ട്‌ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ദീപിക ജയിച്ചു കയറിയത്. സ്‌കോര്‍: 11-7, 11-13, 13-11, 10-12, 11-4. 75. പെറിക്കെതിരെ നടന്ന മൂന്നു ഗെയിമുകള്‍ ടൈ ബ്രേക്കറിലാണ്‌ കലാശിച്ചത്.

സീസണില്‍ ആദ്യമായാണു ദീപിക ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. ഈജിപ്‌ത്തിന്റെ നൂര്‍ അല്‍ ഷെര്‍ബിനിയെയാണ് ഫൈനലില്‍ ദീപികയുടെ എതിരാളി.

നൂര്‍ അല്‍ ഷെര്‍ബിനി ഫ്രാന്‍സിന്റെ ലോക ആറാം നമ്പര്‍ കാമിലി സെര്‍മിയെയാണ് തോല്‍പ്പിച്ചത്. മുമ്പ് മൂന്നു തവണ ദീപികയും നൂര്‍ അല്‍ ഷെര്‍ബിനിയും ഏറ്റുമുട്ടി. മൂന്നുവട്ടവും ജയം ഈജിപ്‌ത്തുകാരിക്കൊപ്പമായിരുന്നു.