ഹൈക്കോടതി ബാറുടമകളുടെ ആവശ്യം തള്ളി

single-img
25 April 2014

Barസംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുന്നതു സംബന്ധിച്ച് ഇടക്കാല ഉത്തരവ് വേണമെന്ന ബാറുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‌കേണെ്ടന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ നയരൂപീകരണം നടത്തുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും ജസ്റ്റീസ് ചിദംബരേശന്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. മദ്യനയം രൂപീകരിക്കുകയാണെന്ന സര്‍ക്കാരിന്റെ വാദം അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി അറിയിച്ചു.

ടു-സ്റ്റാര്‍ പദവിയെങ്കിലും ലൈസന്‍സ് പുതുക്കി നല്കാന്‍ ബാറുകള്‍ക്ക് വേണമെന്നും ലൈസന്‍സ് പുതുക്കി നല്കാതിരുന്ന സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി പ്രശംസനീയമാണെന്നും കോടതി നിരീക്ഷിച്ചു.