എന്‍ട്രന്‍സ് പരീക്ഷ; ഇടുക്കിയിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ മാറ്റി

single-img
22 April 2014

idukki000-725245എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത് പരിഗണിച്ച് ഇടുക്കിയില്‍ ബുധനാഴ്ച എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി. മതിയായ സമയം നല്‍കാതെ പരിസ്ഥിതിലോല മേഖലകളുടെ ഭൂപടം തയാറാക്കാന്‍ നീക്കം നടത്തിയെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.