മൻമോഹൻ സിംഗ് എക്കാലത്തെയും ദുർബലനായ പ്രധാനമന്ത്രിയാണെന്ന് അദ്വാനി

single-img
14 April 2014

adavniമൻമോഹൻ സിംഗ് എക്കാലത്തെയും ദുർബലനായ പ്രധാനമന്ത്രിയാണെന്ന് അദ്വാനി വിമർശിച്ചു . തന്റെ പ്രധാനമന്ത്രി പദം രാജ്യത്ത് എത്രത്തോളം പ്രതിഫലിച്ചു എന്ന് അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും അദ്വാനി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ അദ്ദേഹത്തിന്റെ മുൻമാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു നടത്തിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് അദ്വാനിയുടെ വിമർശനം.

 

 

പ്രധാനമന്ത്രിയുടെ മുൻമാധ്യമഉപദേഷ്ടാവ് സഞ്ജയ്ബാരുവിന്റെ പുസ്തകത്തിൽ പറയുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും തനിക്ക് അദ്ദേഹത്തോട് സഹതാപമാണ് തോന്നുന്നതെന്നും അദ്വാനി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കാണുന്നതിന് മുന്പ് നിർണ്ണായക ഫയലുകൾ സോണിയയാണ് കണ്ടിരുന്നതെന്നും ഫയലുകൾ തീർപ്പാക്കിയിരുന്നത് സോണിയയായിരുന്നതെന്നുമുള്ള സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തലുകൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

.