ലോകകപ്പ് ഷൂട്ടിങിൽ മാനവജിത് സിങ് സന്ധുവിന് സ്വര്‍ണം

single-img
14 April 2014

TH15_SHOOTING_357585fലോകകപ്പ് ഷൂട്ടിങ് പുരുഷവിഭാഗം ട്രാപ് ഇനത്തില്‍ ഇന്ത്യയുടെ മാനവജിത് സിങ് സന്ധുവിന് അട്ടിമറി വിജയം. ഒളിമ്പിക്ക് ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ഡയമണ്ടിനെയാണ് മാനവജിത് സിങ് സന്ധു അട്ടിമറിച്ച് സ്വര്‍ണം നേടിയത്.

അമേരിക്കയിലെ ടക്‌സണില്‍ നടന്ന ഐഎസ്എസ്എഫ് ഷോട്ഗണ്‍ ലോകകപ്പിലാണ് മാനവജിത് സ്വര്‍ണം നേടിയത്.  യോഗ്യതാ റൗണ്ടില്‍ 121 പോയിന്റെ കൈവരിച്ച മാനവജിത് ഫൈനലില്‍ 15ല്‍ 13 ഷോട്ടും നേടിയാണ് സ്വര്‍ണം നേടിയത്. റഷ്യയുടെ അലക്‌സി അലിപ്പോവ് വെങ്കലത്തിന് അര്‍ഹനായി