ആദ്യഘട്ട വോട്ടെടുപ്പിൽ ശക്തമായ പോളിംഗ് രേഖപ്പെടുത്തി

single-img
7 April 2014

eleപതിനാറാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ അസമില്‍ 74 ശതമാനവും ത്രിപുരയില്‍ 84 ശതമാനവും പോളിങ് രേഖപ്പെടുത്തി. അസമില്‍ 64.4 ലക്ഷം വോട്ടര്‍മാരും ത്രിപുരയില്‍ 1.2 ദശലക്ഷം വോട്ടര്‍മാരും സമ്മതിദാനവകാശം വിനിയോഗിച്ചു.

കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ തീർത്തും സമാധാന പരമായിരുന്നു വോട്ടെടുപ്പ്.കാലിയബോർ മണ്ഡലത്തിൽ തങ്ങൾക്ക് ആദ്യം വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഒരു വനിതയടക്കമുള്ള നാല് വോട്ടർമാർ സി.ആർ.പി.എഫ് ഭടന്മാരുമായി ഏറ്റുമുട്ടി. നാലു പേർക്കും നേരിയ പരിക്കുണ്ട്

അസമിലെ തെസ് പുരില്‍ റെക്കോഡ് പോളിങ്ങ് (73 ശതമാനം) രേഖപ്പെടുത്തി. ജോര്‍ഹട്ടില്‍ 75 ശതമാനവും ലഖിംപുരില്‍ 67 ശതമാനവും ദിബ്രുഗഡില്‍ 70 ശതമാനവും കൊലിബറില്‍ 72 ശതമാനവും പോളിങ് നടന്നതായി റിപ്പോര്‍ട്ട്.അസമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.വോട്ടിംഗ് യന്ത്രങ്ങൾക്ക് കേടുണ്ടായ സ്ഥലങ്ങളിലെല്ലാം പെട്ടെന്നുതന്നെ തകരാറുകൾ തീർക്കുകയോ പകരം വയ്ക്കുകയോ ചെയ്‌തിരുന്നു.

കേന്ദ്രമന്ത്രിമാരായ പബന്‍ സിങ് ഗാട്ടോവര്‍ (ദിബ്രുഗഡ്), റാണി നരാഗ് (ലഖിംപുര്‍), മുന്‍ കേന്ദ്രമന്ത്രി ബിജോയ് കൃഷ്ണ ഹാന്‍ഡിക് (ജോര്‍ഹട്ട്) എന്നിവരാണ് ജനവിധി തേടിയ കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രി തരണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയ് (കൊലിബര്‍), എന്നിവരാണ് ഇന്ന് ജനവിധി തേടിയ മറ്റ് പ്രമുഖര്‍.രണ്ട് സീറ്റുകളുള്ള ത്രിപുരയില്‍ രണ്ടു ഘട്ടങ്ങളായും 14 സീറ്റുകളുള്ള അസമില്‍ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടക്കുന്നത്.