തമിഴ്നാട്ടിൽ മൂന്ന് വയസുകാരി കുഴല്‍ക്കിണറിനുവേണ്ടി കുഴിച്ച കുഴിയില്‍ വീണു

single-img
5 April 2014

borതമിഴ്‌നാട്ടലെ വില്ലുപുരം ജില്ലയില്‍ മൂന്നു വയസുകാരി കുഴല്‍ക്കിണറിനുവേണ്ടി കുഴിച്ച കുഴിയില്‍ വീണു. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ കുട്ടിയെ രക്ഷപെടുത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൃഷിസ്ഥലത്ത് കളിക്കുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് കുട്ടി കുഴിയില്‍ വീണത്.

കരച്ചില്‍ കേട്ടാണ് മാതാപിതാക്കള്‍ കുട്ടി അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞത്. 500 അടി ആഴമുള്ള കുഴിയുടെ 30 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുകയാണ്. തൊട്ടടുത്ത് മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.