ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ലോക്‌സഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

single-img
5 April 2014

advaniനരേന്ദ്രമോഡിക്കൊപ്പമെത്തിയാണ് അദ്വാനി പത്രിക നല്‍കിയത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്വാനിയെന്ന് ഗാന്ധിനഗറിലെ പൊതുയോഗത്തില്‍ മോഡി പറഞ്ഞു. ഗാന്ധിനഗറില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്വാനിയും പ്രതികരിച്ചു. നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അഡ്വാനിക്കൊപ്പമെത്തി.

ലഖ്‌നൗവിലാണ് രാജ്‌നാഥ് സിംഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ അനുഗ്രഹം തേടിയ ശേഷമാണ് രാജ്‌നാഥ് സിംഗ് പത്രിക സമര്‍പ്പിക്കാനെത്തിയത്.raj