ഇന്ത്യന്‍ വംശജനെ ഐഎംഎഫിലെ യു.എസ് ഓള്‍ട്ടര്‍നേറ്റീവ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

single-img
4 April 2014

imfയു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഐഎംഎഫിലെ യു.എസ് ഓള്‍ട്ടര്‍നേറ്റീവ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യന്‍ വംശജൻ  സുനില്‍ സബര്‍വാിനെ നിയമിച്ചു. വൈറ്റ് ഹൗസാണ് നിയമന വാര്‍ത്ത പുറത്തുവിട്ടത്.

പേയ്‌മെന്റ് സെക്ടറിലെ സ്വതന്ത്ര നിക്ഷേപകനായി 2006 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സബര്‍വാള്‍ യൂറോപ്യന്‍ ഇക്കണോമിക്‌സ് പേയ്‌മെന്റ് സര്‍വീസ് കമ്പനിയായ ബോര്‍ഡ് ഓഫ് ഒഗോണില്‍ 2011 മുതല്‍ 2013 വരെ ചെയര്‍മാനായിരുന്നു.

ഒഹായോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ് ബിരുദം നേടിയ സബര്‍വാള്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും എം.എസ നേടിയിരുന്നു. 1992 മുതല്‍ വിവിധ സാമ്പത്തിക സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു