ലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ 50 ഇന്ത്യന്‍ ത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു

single-img
27 March 2014

srilankaലങ്കന്‍ നേവിനടത്തിയ വെടിവെപ്പില്‍ 50 മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ചെറുദ്വീപായ കച്ചത്തീവില്‍ വച്ച് മത്സ്യത്തൊഴിലാളികള്‍ കല്ലും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാരോപിച്ചാണ് ശ്രീലങ്കന്‍ നേവി വെടിയുതിര്‍ത്തത്ത്.

ലങ്കന്‍ നേവി 30 ബോട്ടുകള്‍ക്ക് കേടുപാട് വരുത്തുകയും മത്സ്യബന്ധനവലകള്‍ നശിപ്പിക്കുകയും ചെയ്തു. ഒരുബോട്ട് സേന കടലില്‍ മുക്കുകയും ചെയ്തു. 19 മത്സ്യത്തൊഴിലാളികളെ നേവി അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തു. പരിക്കേറ്റവരെ കച്ചിത്തീവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായ പരിക്കേറ്റ ഒരു മത്സ്യത്തൊഴിലാളിയെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.