ഇന്ത്യന്‍ ഹോക്കി ടീം കോച്ചായി ജൂഡ് ഫെലിക്‌സ് നിയമിതനായി

single-img
27 March 2014

Pc0221200വരുന്ന ലോകകപ്പ് ഹോക്കിക്കു മുന്നോടിയായി സീനിയര്‍ കോച്ച് ടെറി വാല്‍ഷിനെ സഹായിക്കുന്നതിനായി ഇന്ത്യന്‍ ഹോക്കി പുരുഷ ടീമിന്റെ കോച്ചായി മുന്‍ ക്യാപ്റ്റന്‍ ജൂഡ് ഫെലിക്‌സിനെ നിയമിച്ചു. മൂന്ന് മാസത്തെ പ്രൊബേഷനിലാണ് നിയമനം.

കോച്ചായി തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്‌ടെന്നും. കളിക്കാരനായും പരിശീലകനായും പരിചയ സമ്പത്തുള്ള തനിക്ക് കളിക്കാര്‍ക്ക് വ്യക്തിപരമായും ടീമിനാകമാനവും ഗുണപരമാകുന്ന സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെലിക്‌സ് പറഞ്ഞു. ടെറി വാല്‍ഷിനെ പോലുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതു വഴി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.