രമ കൊല്ലപ്പെട്ട നവാസിന്റെ വീട് സന്ദര്‍ശിച്ചു; അനുഭാവികള്‍ക്കുപോലും സി.പി.എമ്മിന്റെ കൊലക്കത്തിയില്‍ നിന്നും രക്ഷയില്ലെന്ന് കെ.കെ.രമ

single-img
20 March 2014

ramaപാര്‍ട്ടി അനുഭാവികള്‍ക്കുപോലും സിപിഎമ്മിന്റെ കൊലക്കത്തിയില്‍ നിന്ന് രക്ഷയില്ലതായിരിക്കുകയാണെന്ന് ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ പറഞ്ഞു. പെരിഞ്ഞനത്ത് വെട്ടേറ്റു മരിച്ച നവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരി ക്കുകയായിരുന്നു അവര്‍.

ടി.പി.വധക്കേസിനോട് സമാനമായ കൊല പാതകം ആണിത്. മരിച്ച നവാസ് സിപിഎം അനുഭാവിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. തന്റെ സ്വകാര്യ ദുഖങ്ങള്‍ മാറ്റിവെച്ച് പൊതു രംഗത്തേക്ക് ഇറങ്ങിയത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്നു കരുതിയാണെന്നും അവര്‍ പറഞ്ഞു.