ട്വന്റി-20 ലോകകപ്പില്‍ നേപ്പാളിന് 80 റണ്‍സ് വിജയം

single-img
17 March 2014

Nepalട്വന്റി-20 ലോകകപ്പില്‍ ഹോങ്കോംഗിനെതിരേ നേപ്പാളിന് 80 റണ്‍സ് വിജയം. 150 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗ് 17 ഓവറില്‍ 69 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയിരുന്നു. ടോസ് നേടിയ ഹോങ്കോംഗ് നേപ്പാളിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 42 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത മല്ലയാണ് നേപ്പാളിന്റെ ടോപ്‌സ്‌കോറര്‍.