ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റില്‍

single-img
15 March 2014

vsscവിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്ത മെഡിക്കല്‍ കോളജാശുപത്രിയിലെ സ്വീപ്പറായ യുവതിയെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ സ്വദേശിനിയും മെഡിക്കല്‍ കോളജ് പി.ടി.ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ വാടകക്ക് താമസിക്കുന്ന അനിത(37) ആണ് അറസ്റ്റിലായത്. വിഎസ് എസ് സിയില്‍ വിവിധ വിഭാഗങ്ങളിലായി ജോലിതരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി പലരില്‍ നിന്നായി 28 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

പള്ളിത്തുറ സ്വദേശിയായ സുരേഷ് ഗൗതമന്‍, വലിയ വേളി സ്വദേശി ജുബാസ്റ്റിന്‍ ഗുലാസ്, പള്ളിത്തുറ സ്വദേശിനി റോസ് മേരി എന്നിവരുടെ പരാതിയിന്‍മേലാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. പണം നല്‍കി കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും ജോലി ലഭിക്കാതായതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ വിഎസ് എസ് സിയില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്.