ഒരു സീറ്റ് നല്കിയില്ലെങ്കില്‍ നാലു സീറ്റില്‍ തനിച്ചു മത്സരിക്കുമെന്ന് ജനതാദള്‍-എസ്

single-img
10 March 2014

Mathew-T-Thomasലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു ഒരു സീറ്റ് വേണമെന്ന പാര്‍ട്ടിയുടെ നിലപാട് ഇന്നു നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ജനതാദള്‍ സെക്കുലര്‍. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കാനും ഇന്നലെ ചേര്‍ന്ന ജനതാദള്‍ സെക്കുലര്‍ നേതൃയോഗത്തില്‍ തീരുമാനിച്ചു.

ഇടതുമുന്നണിയില്‍ ജനതാദളിന് ഒരു സീറ്റിന് എല്ലാ അവകാശവുമുണെ്ടന്നു ജനതദള്‍-എസ് നേതാവ് മാത്യു ടി. തോമസ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇടതുമുന്നണി ഒരു സീറ്റ് നല്കിയില്ലെങ്കില്‍ നാലു സീറ്റില്‍ തനിച്ചു മത്സരിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.