മന്നം സമാധി കോട്ടയത്തെഗാന്ധി പ്രതിമയല്ല: സുകുമാരന്‍നായര്‍

single-img
27 February 2014

G Sukumaran nair - 3കോട്ടയത്തെ ഗാന്ധി പ്രതിമപോലയല്ല മന്നംസമാധിയെന്ന് കെപിസിസി അധ്യക്ഷന്‍ സുധീരനോട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വി.എം.സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളിക്കളയുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സുധീരനേക്കാള്‍ വലിയ നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് വന്നിട്ടുണ്ട്. സുധീരനെയും വി.ഡി സതീശനെയും മാത്രം നോക്കിയല്ല എന്‍എസ്എസിന്റെ രാഷ്ട്രീയനിലപാടുകള്‍ തീരുമാനിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സമുദായത്തെയും നേതാക്കന്മാരെയും ആക്ഷേപിക്കാനാണ് സുധീരന്‍ ശ്രമിച്ചതെന്നും സുധീരന് പിന്തുണ പ്രഖ്യാപിച്ച വി.എസിനോടും ഇതേ നിലപാട് തന്നെയാണെന്നും സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.