ആരും ഉപയോഗിക്കുന്നില്ല,ഫേസ്ബുക്ക് ഇമെയിൽ സേവനം അവസാനിപ്പിച്ചു

single-img
25 February 2014

ജിമെയിലിനു വെല്ലുവിളി ഉയർത്തി വലിയ ആഘോഷങ്ങളോടെ തുടക്കമിട്ട ഫേസ്ബുക്കിന്റെ ഇമെയിൽ സേവനം അവർ നിർത്തലാക്കി,തങ്ങളുടെ ഇമെയിൽ സേവനം ആരും ഉപയോഗിക്കുന്നില്ലെന്ന് അവസാനം ഫേസ്ബുക്കിനു സമ്മതിക്കേണ്ടി വന്നു.ഇമെയിൽ സേവനം നിർത്തലാക്കിയശേഷം മൊബൈൽ സന്ദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

@facebook.com ലേക്ക് വരുന്ന മെയിൽ സന്ദേശങ്ങൾ ഇനിമുതൽ ഫേസ്ബുക്കിൽ ലഭ്യമാകില്ല മെയിലുകൾ ഫേസ്ബുക്ക് ഉപഭോക്താവിന്റെ മെയിൽ അഡ്രസിലേക്ക് പോകുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.19 ബില്ല്യൺ ഡോളാറിനു വാട്സ്ആപ്പ് വാങ്ങാൻ ഫേസ്ബുക്ക് തീരുമാനിച്ചതിനു പിന്നാലെയാണു ഫേസ്ബുക്ക് ഇമെയിൽ സേവനം അവസാനിപ്പിക്കുന്ന വാർത്തകൾ പുറത്ത് വന്നത്