സബ്‌സിഡി നിരക്കിലുള്ള പാചകവാതകസിലിണ്ടറുകള്‍ ലഭിക്കാന്‍ ആധാര്‍കാര്‍ഡ് ആവശ്യമില്ലെന്ന് മൊയ്‌ലി

single-img
22 February 2014

aharസബ്‌സിഡി നിരക്കിലുള്ള പാചകവാതകസിലിണ്ടറുകള്‍ ലഭിക്കാന്‍ ആധാര്‍കാര്‍ഡ് ആവശ്യമില്ലെന്ന് നിലപാടും ആയി സര്‍ക്കാര്‍ ലോക്‌സഭയില്‍ . ഇതുസംബന്ധിച്ച വിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ പുറപ്പെടുവിക്കുമെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു.

സബ്‌സിഡി സിലിണ്ടറുകളുടെ വിലയില്‍ വര്‍ധന വരുത്തിയിട്ടില്ല. ഒരേ വിലാസത്തില്‍ രണ്ട് പാചകവാതക കണക്ഷന്‍ നിലനിര്‍ത്തണമെങ്കില്‍ അവിടെ രണ്ട് അടുക്കളയോ രണ്ട് വ്യത്യസ്തകുടുംബങ്ങളോ ഉണ്ടായിരിക്കണം. ഇതുസംബന്ധിച്ച് ഉപയോക്താവ് സത്യവാങ്മൂലം നല്‍കണമെന്നും മൊയ്‌ലി പറഞ്ഞു.

എല്‍.പി.ജി. കണക്ഷന്‍ ജനങ്ങളിലേക്ക്- പ്രത്യേകിച്ച് ബി.പി.എല്‍. കുടുംബങ്ങളിലേക്ക്- എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എത്രയുംപെട്ടെന്ന് പുതിയ ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും മൊയ്‌ലി പറഞ്ഞു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ 12 എണ്ണമാക്കി. 4.86 കോടി ബാങ്ക് അക്കൗണ്ടുകള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. 2.06 കോടി കുടുംബങ്ങള്‍ക്ക് ഇതിലൂടെ സബ്‌സിഡിപ്പണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.