ദലൈലാമ ഇന്ന് ഒബാമയുമായി കൂടിക്കാഴ്ച നടത്തും

single-img
21 February 2014

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ന് അമേരിക്കന്‍ പ്രസിഡണ്ട്‌ ബാരക്ക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തും.അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൌസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുക.ഇതിനു മുന്‍പ് ഒബാമ ലാമയുമായി നടത്തിയ കൂടിക്കാഴ്ച്ച ചൈനയെ ചൊടിപ്പിച്ചിരുന്നു.

ചൈനയില്‍ നിന്നും പുറത്താക്കപ്പെട്ട ആത്മീയ നേതാവാണ്‌ ദലൈലാമ.ടിബറ്റ്‌ സ്വതന്ത്ര രാജ്യമാക്കണം എന്ന് വാദിക്കുന്ന വിഘടനവാദിയാണ് ലാമയെന്നാണ് ചൈന ആരോപിക്കുന്നത്.എന്നാല്‍ താന്‍ ടിബറ്റ്‌ വേറെ രാജ്യമാക്കണം എന്ന് ആവശ്യപ്പെടുന്നില്ല എന്നും ചൈനയുടെ കീഴില്‍ തന്നെ ഒരു സ്വയം ഭരണം ഉള്ള പ്രവിശ്യയായി നിലനിര്‍ത്താന്‍ ആണ് ആവശ്യപ്പെടുന്നത് എന്നുമാണ് ദലൈലാമ പറയുന്നത്.

എന്നാല്‍ അമേരിക്ക ടിബറ്റ്‌ സ്വതന്ത്ര രാജ്യമാകണം എന്ന് ആഗ്രഹിക്കുന്നില്ല എന്നും അവിടുത്തെ ജനങ്ങളുടെ മനുഷ്യാവകാശം ഉറപ്പു വരുത്തണം എന്ന് മാത്രമാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നും അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഒരു രാഷ്ട്രീയ മാനം കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്നും ലോകം ആദരിക്കുന്ന ഒരു ആത്മീയ നേതാവ് എന്നാ നിലയില്‍ മാത്രമാണ് ദലൈലാമയെ കാണുന്നത് എന്നും അമേരിക്ക വ്യക്തമാക്കി.