ജെഎസ്എസ് നേതാവ് രാജന്‍ബാബു സുധീരനുമായി കൂടിക്കാഴ്ച നടത്തി

single-img
18 February 2014

ANRajanBabuകെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി ജെഎസ്എസ് നേതാവ് രാജന്‍ബാബു കൂടിക്കാഴ്ച നടത്തി. യഥാര്‍ഥ ജെഎസ്എസ് തങ്ങളാണെന്നും തങ്ങളെ യുഡിഎഫില്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണു രാജന്‍ബാബുവും നേതാക്കളും ഇന്നലെ ഇന്ദിരാഭവനിലെത്തി സുധീരനെ കണ്ടത്.

ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളോടൊപ്പമാണെന്നു രാജന്‍ബാബു വ്യക്തമാക്കി. 104 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 73 പേര്‍ ഒപ്പമുണ്ട്. മാത്രമല്ല മുന്നണി വിടാനുള്ള പ്രമേയം പാസാക്കിയ സമ്മേളനത്തില്‍ നിന്നും ഭൂരിപക്ഷം പ്രതിനിധികളും തങ്ങളോടൊപ്പം ഇറങ്ങിവരികയായിരുന്നുവെന്നും അദ്ദേഹം സുധീരനെ ധരിപ്പിച്ചു. എന്നാല്‍ മുഖ്യമന്ത്രിയും മറ്റു നേതാക്കളുമായി ചര്‍ച്ചചെയ്തു തീരുമാനം അറിയിക്കാമെന്നാണ് സുധീരന്‍ നേതാക്കളെ അറയിച്ചത്.