ബംഗാളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം അയല്‍വാസികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

single-img
13 February 2014

ബംഗാളില്‍ വികലാംഗയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത അയല്‍വാസികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിബ്രവരി നാലിന് ഹൂഗ്ലി ജില്ലയിലെ ദാങ്കുനിയിലാണ് സംഭവം. ആളൊഴിഞ്ഞ വീടിനുള്ളില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ ബഹളം വെച്ച് ആളെ കൂട്ടിയെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ അയല്‍ക്കാരായ ഷൈഖ് നാസര്‍ , ഷൈഖ് കലാം എന്നിവരും ഇവരും ഏതാനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. ഇവരും ബലാത്സംഗത്തില്‍ പങ്കാളിയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം പുരോഗമിക്കുന്നതായി പോലീസ് സൂപ്രണ്ട് സുനില്‍ ചൗധരി അറിയിച്ചു.