ഡല്‍ഹി നിയമസഭ ഇന്ന് ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കും

single-img
13 February 2014

Kejariwalനാലു ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് തുറന്ന വേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലാതെ ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കും. ബില്‍ നിയമമായില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിലപാടിലാണ് നിയമമന്ത്രാലയം. ബില്‍ നിയമമാക്കുന്നതിനെ പിന്തുണ്‌യ്ക്കാന്‍ ഭരണഘടനയ്ക്കനുസൃതമായി മാത്രമേ കഴിയുവെന്ന് ബിജെപിയും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുമാണ് ഡല്‍ഹി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗവര്‍ണറുടെ തീരുമാനവും സ്പീക്കറുടെ നിലപാടുകളുമാണ് ഈ അവസരത്തില്‍ നിര്‍ണായകമാകുക. സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യമുള്ളതിനാലാണ് സ്പീക്കറുടെ നിലപാട് നിര്‍ണായകമാകുന്നത്.