ഇടക്കാല റെയില്‍വേ ബജറ്റ് ഇന്ന്

single-img
12 February 2014

trainപൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല റെയില്‍വേ ബജറ്റ് കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പുതിയ ട്രെയിന്‍ സര്‍വീസുകളും റെയില്‍ പാതകളും ബജറ്റില്‍ പ്രഖ്യാപിക്കുമെന്നു കരുതുന്നു. നിരക്ക് വര്‍ധനയുണ്ടാവാനോ കുറയ്ക്കാനോ സാധ്യതയില്ലെന്ന് നിരീക്ഷകര്‍ സൂചിപ്പിച്ചു. പാലക്കാട് കോച്ച് ഫാക്ടറി നിര്‍മ്മാണം ഇത്തവണയും കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആരോപണവുമായി ഇടത് എംപിമാര്‍ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.