ഇന്ത്യ-ന്യൂസിലണ്ട്‌ പരമ്പര:ആദ്യ ടെസ്‌റ്റില്‍ ന്യൂസിലണ്ടിന്‌ 40 റണ്‍സ്‌ ജയം

single-img
9 February 2014

kiwisഇന്ത്യ-ന്യൂസിലണ്ട്‌ പരമ്പരയിലെ ആദ്യ ടെസ്‌റ്റില്‍ ന്യൂസിലണ്ടിന്‌ 40 റണ്‍സ്‌ ജയം. 407 റണ്‍സ്‌ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 366 റണ്‍സിന്‌ ആള്‍ഔട്ടായി. ബാറ്റിംഗ്‌ ദുഷ്‌ക്കരമായ നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യ പൊരുതിയെങ്കിലും ജയത്തിലേക്കെത്തിക്കാനായില്ല.ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാൻ  സെഞ്ച്വറിയും വിരാട്‌ കോലിയുടെ അര്‍ദ്ധ സെഞ്ച്വറിയും നേടി  . പൂജാര (23), ശര്‍മ്മ (19), രഹാനെ (18), ധോണി (39), ജഡേജ (26) തുടങ്ങിയവരെല്ലാം നന്നായി തുടങ്ങിയെങ്കിലും പിടിച്ചുനില്‍ക്കുന്നതില്‍ പരാജയപ്പെട്ടു. ന്യൂസിലണ്ടിനായി വാഗ്‌നെര്‍ നാലും ബോള്‍ട്ടും സൗത്തിയും മൂന്ന്‌ വിക്കറ്റ്‌ വീതവുമെടുത്തു.