കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ യു എന്‍ സന്നദ്ധത അറിയിച്ചു

single-img
8 February 2014

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ പ്രധാന തര്‍ക്ക വിഷയമായ കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ യു എന്‍ സന്നദ്ധത അറിയിച്ചു.ഇന്ത്യയും പാകിസ്ഥാനും  ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് ആണ്  അറിയിച്ചത്.

കാശ്മീര്‍ വിഷയത്തിന്റെ പേരില്‍ ഏറെക്കാലമായി ഇന്ത്യയും പാകിസ്ഥാനും തര്‍ക്കത്തിലാണ്. അതിനാല്‍ ഇരുരാജ്യങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ചക്ക് കളമൊരുക്കാനുള്ള നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്രപ്രശ്‌നങ്ങളുടെ പരിഹാരത്തിനായി വ്യക്തിതാല്‍പര്യങ്ങള്‍ പരിഗണിക്കാതെ നിഷ്പക്ഷമായാണ്  യു.എന്‍ ജനറല്‍ സെക്രട്ടറി നിലപാടുകളെടുക്കുന്നതെന്നും ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.

എന്നാല്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ യു.എന്‍ ഇടപെടേണ്ട എന്നാണു ഇന്ത്യയുടെ നിലപാട്. അതേസമയം പ്രശ്‌നം യു.എന്‍ ഇടപെടലിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്.