സര്‍ക്കാര്‍ നിലപാട് തള്ളി ,കെ.കെ. രമയുടെ നിരാഹാരം തുടരും

single-img
5 February 2014

kkടി.പി ചന്ദ്രശേഖരന്‍  കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ നിരാഹാരം തുടരും. സമരം പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന ആര്‍.എം.പി നേതൃയോഗം തള്ളി. സമരപന്തലില്‍ നടന്ന യോഗത്തിൽ ആണ് തീരുമാനം .മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അഭ്യര്‍ഥന സ്‌നേഹപൂര്‍വം തള്ളുന്നതായി ആര്‍.എം.പി നേതാക്കള്‍ അറിയിച്ചു.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ പോസിറ്റീവായി കാണുന്നു. സി.ബി.ഐ അന്വേഷണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ലെന്ന് ആര്‍.എം. പി നേതാവ് വേണു പറഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കട്ടെയെന്ന് അദ്ദേഹം സമരപന്തലില്‍ പറഞ്ഞു.

സമരം പിന്‍വലിക്കണമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അഭ്യര്‍ഥ സ്‌നേഹപൂര്‍വം തള്ളുന്നതായി ആര്‍.എം.പി അറിയിച്ചു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച്് ആര്‍.എം.പി പ്രവര്‍ത്തകര്‍ രാത്രി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.സി.ബി.ഐ അന്വേഷണത്തിന് രണ്ടാഴ്ചത്തെ സാവകാശമാണ് സര്‍ക്കാര്‍ ചോദിച്ചത്. പ്രത്യേക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം സി.ബി.ഐ അന്വേഷണമാകാമെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ചയില്‍ അറിയിച്ചത്.ഇതിനിടെ ടി.പിവധത്തിലെ ഗൂഡാലോചനക്കേസ് സി.ബി.ഐക്ക് വിടുന്നതില്‍ തീരുമാനമെടുക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം നാളത്തേക്ക് മാറ്റി.