പാകിസ്ഥാൻ-താലിബാന്‍ ചര്‍ച്ച അലസി പിരിഞ്ഞു

single-img
5 February 2014

പാകിസ്താന്‍ സര്‍ക്കാറും തെഹ്രികി താലിബാന്‍ പ്രതിനിധികളും തമ്മില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച നടന്നില്ല.പാക് സര്‍ക്കാര്‍ സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റുകയാണെന്നാണ് താലിബാന്‍െറ ആരോപണം. താലിബാന്‍ നിയോഗിച്ച പ്രതിനിധിസംഘത്തില്‍നിന്ന് തങ്ങള്‍ക്ക് ചില ഉറപ്പുകള്‍ ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.പാകിസ്ഥാനു ചര്‍ച്ചയില്‍ ആത്മാര്‍ഥതയില്ലെന്നും താലിബാന്‍ പിതാവ് എന്നറിയപ്പെടുന്ന മൗലാനാ സമിയുള്‍ ഹഖ് ആരോപിച്ചു.

താലിബാന്‍ നിശ്ചയിക്കുന്ന ആളുകളുമായി സര്‍ക്കാര്‍സമിതി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് സമിയുള്‍ ഹഖ് ആവശ്യപ്പെട്ടു.