ട്രെയ്ന്‍ കോച്ച് തകര്‍ന്ന സംഭവം: അന്വേഷണത്തിന് ഉത്തരവ്

single-img
2 February 2014

kochuveliകൊച്ചുവേളി-ബാംഗ്ളൂര്‍ എക്സ്പ്രസ് ട്രെയിനിന്‍്റെ സ്ളീപ്പര്‍ കോച്ച് ഷണ്ടിങ്ങിനിടെ തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോച്ച് തകര്‍ന്നത് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പായതിനാല്‍ വന്‍ അപകടം ഒഴിവായി.
കൊച്ചുവേളിയില്‍ നിന്ന് ബാംഗ്ളൂരിലേക്ക് 4.50 ന് പുറപ്പെടേണ്ടിയിരുന്ന 16316 ാം നമ്പര്‍ ട്രെയിനിന്‍്റെ എസ്-4 സ്ളീപ്പര്‍ കോച്ചാണ് തകര്‍ന്നത്.കോച്ച് അപകടത്തില്‍ പെട്ടതോടെ യാത്രക്കാരും നാട്ടുകാരും ബഹളം വെച്ചു. കാലപ്പഴക്കം ചെന്ന ബോഗിയാണ് ട്രെയിനില്‍ ഉള്‍പ്പെടുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.എന്നാൽ കോച്ച് തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടു .ഡിവിഷണല്‍ റെയില്‍വേ മാനേജരാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുന്നത്.കാലപ്പഴക്കം കാരണമാണ് കോച്ച് തകര്‍ന്നതെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം നല്‍കണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.