യമനില്‍ കലാപം; 60 പേര്‍ കൊല്ലപ്പെട്ടു

single-img
1 February 2014

yemanഹുതിഷിയ വിമതരും ഹഷിദ് ഗോത്രവിഭാഗവും തമ്മില്‍ വടക്കന്‍ യമനിലെ ഒമ്രാന്‍ പ്രവിശ്യയിലുണ്ടായ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവിഭാഗത്തിലും ആള്‍നാശം ഉണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ 40 ഹുതി വിമതര്‍ കൊല്ലപ്പെട്ടതായി ഗോത്രവിഭാഗം അവകാശപ്പെട്ടു. ഹഷിത് ഗോത്രവിഭാഗത്തിനു സ്വാധീനമുള്ള മേഖലകള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണ് യുദ്ധത്തില്‍ കലാശിച്ചത്.