പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളത് മമതയ്ക്ക്: മഹാശ്വേതാദേവി

single-img
31 January 2014

Mamathaരാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യയായ നേതാവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന് പ്രമുഖ എഴുത്തുകാരിയും മഗ്‌സസെ ജേതാവുമായ മഹാശ്വേതാദേവി പറഞ്ഞു. ഒരു സുവര്‍ണബംഗാളിനെ സൃഷ്ടിക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭാവി അവരുടെ കയ്യില്‍ ഭദ്രമായിരിക്കുമെന്നും മഹാശ്വേതാദേവി പറഞ്ഞു. കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.