ശമ്പളം ഇല്ല വയനാട് കളക്ട്രേറ്റിന് മുകളില്‍ കയറി അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി.

single-img
30 January 2014

suicideശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട് കളക്ട്രേറ്റിന് മുകളില്‍ കയറി അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി. കകളക്ട്രേറ്റിന് മുകളില്‍ കയറി മൂന്ന് പ്രി പ്രൈമറി സ്‌കൂള്‍ അധ്യാപികമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വയനാട് സ്വദേശികളായ ലിസി, പ്രതിഭ, സുജാത എന്നീ അധ്യാപികമാരാണ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളില്‍ കയറിയത്. 2012 മുതല്‍ ഇവര്‍ക്ക് ജോലി ചെയ്യുന്നതിന് ശമ്പളം ലഭിക്കുന്നില്ല. ഇവര്‍ക്കൊപ്പം ശമ്പളം ലഭിക്കാത്ത മറ്റ് അധ്യാപകരും ഏറെ നാളായി സമരത്തില്‍ തന്നെയാണ്.ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാമാസവും 5000 രൂപ ഓണറ്റേറിയം നല്‍കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഓണറ്റേറിയമോ ശമ്പളമോ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.എഡിഎം എംടി മാത്യുവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അധ്യാപികമാരെ താഴെയിറക്കി. ഈ സാഹചര്യത്തിലാണ് കളക്ടേറ്റിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കാന്‍ ഇവര്‍ തീരുമാനിച്ചത്.