ടാറ്റാ മോട്ടോഴ്സ് എം ഡിയുടെ മരണം : ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്നു തായ് പോലീസ്

single-img
28 January 2014

ടാറ്റാ മോട്ടോഴ്സ് എം ഡി കാള്‍ സ്ലിം കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ച മരിച്ച സംഭവം ആത്മഹത്യയാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍ കിട്ടിയതായി തായ്‌ലാന്‍ഡ്‌ പോലീസ് അറിയിച്ചു. അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി ആണ് പോലീസ് വെളിപ്പെടുത്തിയത്.എന്നാല്‍ ഇത് അദ്ദേഹം തന്നെ എഴുതിയതാണോ എന്ന് പരിശോധിക്കാന്‍ കുറിപ്പ്  ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ടാറ്റയുടെ തായ്ലാന്‍ഡ്‌ യൂണിറ്റ് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ബാങ്കോക്കില്‍ എത്തിയ 51 കാരനായ സ്ലിം ഭാര്യയോടൊപ്പം “ഷാന്ഗ്രി ലാ” ഹോട്ടലിന്റെ 22-ആമത്തെ നിലയില്‍ ആണ് താമസിച്ചിരുന്നത്.നാലാമത്തെ നിലയുടെ ഫ്ലോറില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാരാണ്. ജനാല വഴി അദ്ദേഹം താഴേക്ക് ചാടിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്.