സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് ചെന്നൈയില്‍ തുടക്കമാകുന്നു .

single-img
26 January 2014

santhoshസന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് ചെന്നൈയില്‍ തുടക്കമാകുന്നു . വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ആദ്യമത്സരത്തില്‍ ആതിഥേയരായ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികൾ .സന്തോഷ് ട്രോഫിയിലെ ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങള്‍ക്കാണ് ചെന്നൈയില്‍ പന്തുരുളുന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട് , കര്‍ണാടക, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ദക്ഷിണമേഖലാ റൗണ്ടില്‍ നിന്നും ആദ്യ രണ്ടുസ്ഥാനങ്ങള്‍ നേടുന്ന ടീമുകളാവും സിലിഗുഡിയില്‍ നടക്കുന്ന ഫൈനല്‍റൗണ്ടിലേക്ക് യോഗ്യത നേടുക. യുവത്വവും പരിചയസമ്പത്തും സമന്വയിപ്പിച്ച ടീമിനെയാണ് ഇക്കുറി കേരളം കളത്തിലിറക്കുന്നത്.കണ്ണന്‍, ഉസ്മാന്‍, നസ്‌റുദ്ദീന്‍ എന്നിവരെ ആക്രമണ നിരയിലിറക്കിക്കൊണ്ടുള്ള പോരാട്ടമാവും തമിഴ്‌നാടിനെതിരെ കേരളം നടത്തുക. മധ്യനിരയില്‍ ഷിബിന്‍ലാലും പ്രസൂണും കളി മെനയും. പ്രതിരോധത്തില്‍ വിശ്വസ്തരായി അനഘും സുര്‍ജിത്തും ജോണ്‍സണും ഉണ്ടാവും.